കഴിഞ്ഞ കുറച്ചുനാളുകളായി വാട്സാപ്പിൽ നിരവധി മാറ്റങ്ങളാണ് മെറ്റ കൊണ്ടുവന്നത്. നിരവധി സുരക്ഷാഫീച്ചറുകളും ടെക്സ്റ്റ് ഫോർമാറ്റിങ് ഫീച്ചറും അവതരിപ്പിച്ചതിന് പിന്നാലെയിതാ മറ്റൊരു കിടിലൻ സൗകര്യം കൂടി ഉപയോക്താക്കൾക്കായി മെറ്റ നൽകുകയാണ്. പഴയ മെസേജുകൾ എളുപ്പത്തിൽ കണ്ടെത്താനാകുന്ന ഫീച്ചറാണ് മെറ്റ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇനിമുതൽ തീയതി ഉപയോഗിച്ച് വാട്സാപ് മെസേജുകൾ സെർച്ച് ചെയ്യാനാകും.
തീയ്യതി ഉപയോഗിച്ച് വാട്‌സാപ്പ് സന്ദേശം എങ്ങനെ തിരയാം
ചാറ്റോ ഗ്രൂപ്പോ തുറക്കുക.
പേരിൽ ക്ലിക്ക് ചെയ്യുക
സെർച്ച് ബട്ടൺ തിരഞ്ഞെടുക്കുക
ആൻഡ്രോയിഡിൽ മുകളിൽ വലത് കോണിലായി കലണ്ടർ ഐക്കൺ കാണാം, ഐഫോണിൽ ഇത് താഴെ വലത് കോണിലായിരിക്കും.
ഐക്കൺ തിരഞ്ഞെടുത്ത് തീയ്യതി നൽകുക. ആ തീയ്യതിയിലെ സന്ദേശങ്ങളിലേക്ക് വാട്‌സാപ്പ് നേരിട്ട് നിങ്ങളെ എത്തിക്കും.
വർഷങ്ങളായി ഒരേ ഫോണിൽ തന്നെ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റുകൾ കണ്ടുപിടിക്കാൻ ഇത് സഹായകമാവും.
ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് നിലവിൽ ഈ അപ്‌ഡേറ്റ് എത്തിക്കുന്നുണ്ട്. വാട്‌സാപ്പ് വെബ്ബിലും, വാട്‌സാപ്പ് പിസി, മാക്ക് വേർഷനുകളിലും ഈ സൗകര്യം ലഭിക്കും. മാർക്ക് സക്കർബർഗിന്റെ വാട്‌സാപ്പ് ചാനലിലൂടെ അദ്ദേഹം പുതിയ ഫീച്ചർ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിനകം ഈ ഫീച്ചർ നിങ്ങളുടെ ഫോണിൽ എത്തിയിട്ടുണ്ടാവും. ഇല്ലെങ്കിൽ വാട്‌സാപ്പ് വേഗം അപ്‌ഡേറ്റ് ചെയ്യുക

