യൂസർ നെയിം ഫീച്ചർ; വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും നോട്ടീസയച്ച് കേന്ദ്രം, സുരക്ഷാസംവിധാനങ്ങളുടെ വിവരങ്ങള്‍ തേടി

          ദില്ലി : യൂസര്‍ നെയിം ഫീച്ചറില്‍ വാട്സാപ്പിന് പിന്നാലെ ടെലിഗ്രാമിനും സിഗ്നലിനും കൂടി നോട്ടീസയച്ച് കേന്ദ്ര സര്‍ക്കാര്‍. എങ്ങനെയാണ് ഫീച്ചർ നടപ്പാക്കിയതെന്നും എന്തൊക്കെ സുരക്ഷ സംവിധാനങ്ങൾ ഉണ്ടെന്നും അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ആൾമാറാട്ടം അടക്കം തട്ടിപ്പ് തടയുന്നത് എങ്ങനെ എന്ന് വിശദീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. അതിനിടെ അരട്ടൈയിലെ യൂസർ നെയിം ഫീച്ചർ നിർത്തലാകിയതായി സോഹോ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു അറിയിച്ചു. സോഹോയുടെ ചാറ്റ് ആപ്പ് ആണ് അരട്ടൈ. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ…

Read More

വാട്‌സാപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഇനി നമ്പർ രഹസ്യം, സ്വകാര്യത ഇരട്ടിയാക്കി പുത്തൻ അപ്‌‌ഡേറ്റ്

സ്‌മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇവരിൽ 99 ശതമാനവും വാട്‌സാപ്പ് ഉപയോഗിക്കുന്നവരാണ്. വളരെ സുരക്ഷിതമായി സന്ദേശങ്ങൾ അയക്കാനുള്ള ആപ്പാണെങ്കിൽ പോലും സ്വകാര്യ ഫോൺ നമ്പർ ഷെയർ ചെയ്യണമെന്നതാണ് .വാട്‌സാപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു ഗ്രൂപ്പിൽ ആഡ് ആകുമ്പോൾ അതിൽ ഉൾപ്പെടുന്ന എല്ലാവ‌ർക്കും നമ്പറുകൾ പരസ്‌പരം കാണാൻ സാധിക്കും. ഇത് പലപ്പോഴും സുരക്ഷാ വെല്ലുവിളിയായി മാറാറുണ്ട്.ഇപ്പോഴിതാ ഇതിനെല്ലാം ഒരു പരിഹാര മാർഗവുമായി എത്തിയിരിക്കുകയാണ് വാട്‌സാപ്പ്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന മാറ്റമാണ് വരാൻ…

Read More

അഡ്‌മിൻമാർക്കായി ചാനൽ സ്റ്റാറ്റസ് ;വാട്സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നു

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ജനപ്രിയമായി ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പുകളിൽ ഒന്നായ വാട്‌സ്ആപ്പ് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി തുടർച്ചയായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുവരികയാണ്. ഇപ്പോഴിതാ ചാനൽ അഡ്‌മിൻമാർക്കായി പ്രത്യേകമായ ‘ചാനൽ സ്റ്റാറ്റസ്’ എന്ന പുതിയ സൗകര്യം ഒരുക്കുന്നതായി റിപ്പോർട്ടുകൾ പുതിയ സംവിധാനത്തിലൂടെ ചാനൽ ഉടമകൾക്ക് ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് തുടങ്ങിയ അപ്‌ഡേറ്റുകൾ സ്റ്റാറ്റസ് രൂപത്തിൽ ഫോളോവേഴ്‌സുമായി പങ്കിടാൻ കഴിയും. സാധാരണ ഉപയോക്താക്കൾക്ക് നിലവിൽ ലഭ്യമായ സ്റ്റാറ്റസ് ഫീച്ചർ പോലെ തന്നെ, ഈ പോസ്റ്റുകളും 24 മണിക്കൂറിന് ശേഷം സ്വയം…

Read More

വാട്‌സാപ്പിൽ പെയ്‌ഡ് സബ്സ്ക്രിപ്ഷൻ ഉടൻ വരുന്നു

ന്യൂഡൽഹി: തുടരെ തുടരെ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് വാട്‌സാപ്പ്. ഇനി വാട്സാപ്പ് പ്ലസ് എന്ന പേരിൽ പെയ്ഡ് സബ്സ്ക്രിപ്ഷ്ൻ പ്ലാൻ കൂടി കൊണ്ടു വരാനുള്ള തയാറെടുപ്പിലാണ് കമ്പനി. പുതിയ പ്ലാൻ ഐ.ഒ.എസിലും ആൻഡ്രോയ്‌ഡിലും ലഭ്യമാകും. മെസേജിങ് സൗകര്യങ്ങൾക്ക് പണം നൽകേണ്ടതില്ല. മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുക, ചാറ്റ് മാനേജ്മെന്റ് ഫീച്ചറുകൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് പെയ്‌ഡ് സബ്സ്ക്രിപ്ഷൻ നിലവിൽ വരുന്നത്. വാട്‌സാപ്പ് പ്ലസ് പ്ലാനിൻ്റെ സവിശേഷതകൾ ആപ്പ് തീം മാറ്റാൻ കഴിയും കളർ സ്കീം അഡ്ജസ്റ്റ്…

Read More

ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്‌സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി

    ദില്ലി : ഇന്‍സ്റ്റന്റെ മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ സ്വകാര്യത നയങ്ങളുമായി ബന്ധപ്പെട്ട് വാട്ട്‌സ്ആപ്പ് ഉടമകളായ മെറ്റയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാമെന്നുമാണ് സുപ്രിംകോടതിയുടെ രൂക്ഷമായ താക്കീത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന്റെ ഭാഗത്തുനിന്നാണ് വിമര്‍ശനങ്ങള്‍. ഉപയോക്താവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഷെയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട വാട്ട്‌സ്ആപ്പിന്റെ 2021ലെ സ്വകാര്യ നയത്തിനെതിരെയാണ് കോടതിയുടെ വിമര്‍ശനങ്ങള്‍. ഉപയോക്താക്കളുടെ താത്പര്യങ്ങളും സ്വഭാവവും…

Read More

വാട്‌സാപ്പില്‍ നിന്ന് വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് ‘മെറ്റ’; വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങി

150 കോടി ദൈനദിന ഉപഭോക്താക്കളുള്ള വാട്‌സാപ്പിന്റെ ചരിത്രത്തിൽ സുപ്രധാനമായ മാറ്റം. വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കാണിച്ചു തുടങ്ങി. വാട്‌സാപ്പിലെ സ്റ്റാറ്റസ് ഫീച്ചര്‍ വഴി സ്‌പോണ്‍സേര്‍ഡ് കണ്ടന്റ് എന്ന പേരിലാണ് പരസ്യങ്ങള്‍ കാണിക്കുന്നത്. തിങ്കളാഴ്ചയാണ് മെറ്റ ഈ അപ്‌ഡേറ്റ് അവതരിപ്പിച്ചത്. വാട്‌സാപ്പില്‍ ഉപഭോക്താക്കളുടെ കോണ്ടാക്ട്‌ലിസ്റ്റിലുള്ളവര്‍ പങ്കുവെക്കുന്ന സ്റ്റാറ്റസുകള്‍ക്കിടയിലാണ് പരസ്യങ്ങളും പ്രദര്‍ശിപ്പിക്കുക. മെറ്റയുടെ അക്കൗണ്ട് സെന്ററുമായി വാട്‌സാപ്പ് ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളും വാട്‌സാപ്പ് സ്റ്റാറ്റസില്‍ കാണും. ചാനല്‍ സബ്‌സ്‌ക്രിപ്ഷന്‍, പ്രൊമോട്ടഡ് ചാനല്‍സ്, സ്റ്റാറ്റസിലെ പരസ്യങ്ങള്‍ എന്നിങ്ങനെ…

Read More

വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചറെത്തി; വോയ്‌സ് മെസേജുകളെല്ലാം ഇനി വായിക്കാം, എങ്ങനെയെന്നറിയാം

വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചറായ വോയ്സ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ ഫീച്ചർ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായിത്തുടങ്ങി. ഉടൻ തന്നെ ഐഒഎസ് ഫോണുകളിലും ഫീച്ചർ ലഭ്യമാകും. ഇതോടെ വോയ്സ് മെസ്സേജ് കേള്‍ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അവ ട്രാന്‍സ്ക്രിപ്റ്റ് ചെയ്ത് വായിക്കാന്‍ സാധിക്കും2024 നവംബറിലാണ് വാട്സ്ആപ്പ് വോയിസ് മെസ്സേജ് ട്രാൻസ്‌ക്രിപ്‌ഷൻ പുറത്തിറക്കുന്നതായി അറിയിച്ചത്. യാത്രകൾക്കിടയിലും ബഹളങ്ങൾക്കിടയിലും വോയിസ് മെസ്സേജ് കേൾക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ഈ ഫീച്ചർ ഉപകാരപ്രദമാകും. ഓൺ ഡിവൈസ് പ്രോസസിങ്ങിലൂടെയാണ് വോയിസ് മെസേജുകളെ ടെക്സ്റ്റ് മെസേജുകളാക്കുന്നത്. ഈ വിവരങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും,…

Read More

വാട്‌സ്ആപ്പ് വഴി വൈദ്യുതി ബില്‍ അടക്കമുള്ളവ നേരിട്ട് അടയ്ക്കാം; പുത്തന്‍ ഫീച്ചര്‍ ഉടനെത്തും

മെറ്റയുടെ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയില്‍ ബില്‍ പെയ്‌മെന്‍റ് സംവിധാനം തയ്യാറാക്കുന്നു എന്ന് സൂചന. വാട്‌സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പെയ്‌മെന്‍റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായി ഗാഡ്‌ജറ്റ് 360 റിപ്പോര്‍ട്ട് ചെയ്തു. വാട്സ്ആപ്പില്‍ ഇതിനകം യുപിഐ പെയ്മെന്‍റ് സംവിധാനമുണ്ട്. ഇതിന്‍റെ തുടര്‍ച്ച എന്നോളമാണ് ബില്‍ പെയ്‌മെന്‍റുകള്‍ നടത്താന്‍ വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറിന്‍റെ ബീറ്റാ ടെസ്റ്റിംഗ് നടത്തുന്നത്. ആന്‍ഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്. വാട്സ്ആപ്പില്‍ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബില്‍…

Read More


വാട്‌സ്‌ആപ് വഴി നോട്ടീസയക്കൽ വേണ്ട -പൊലീസിനോട് സുപ്രീംകോടതി

ന്യൂഡൽഹി: കുറ്റാരോപിതർക്ക് വാട്‌സ്‌ആപ് വഴി നോട്ടീസ് അയക്കൽ പറ്റില്ലെന്ന് സുപ്രീംകോടതി. ഇലക്ട്രോണിക് മാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കാൻ ക്രിമിനൽ ചട്ടത്തിൽ വ്യവസ്ഥയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ചട്ടപ്രകാരം മാത്രമേ നോട്ടീസ് നൽകാവൂ എന്ന കാര്യം പൊലീസിനെ ഉത്തരവായി അറിയിക്കണമെന്ന് ജസ്റ്റിസു മാരായ എം.എം. സുന്ദരേശ്, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ഒരു കേസിൽ അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്റയാണ് ഇക്കാര്യം കോടതിയോട് നിർദേശിച്ചത്. പിന്നാലെ ബെഞ്ച് നിർദേശം നൽകുകയായിരുന്നു….

Read More

സ്റ്റാറ്റസ് കണ്ടുവെന്ന് ഉറപ്പാക്കാം, കോണ്‍ടാക്ടുകളെ ടാഗ് ചെയ്ത് അലര്‍ട്ട് നല്‍കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

ന്യൂഡല്‍ഹി: മുന്‍നിര ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകളില്‍ ഒന്നായ വാട്‌സ്ആപ്പ് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ്. സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഫലപ്രദമാകാന്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് കോണ്‍ടാക്റ്റുകളെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷന്‍. സ്റ്റാറ്റസ് ഉദ്ദേശിക്കുന്ന വ്യക്തിയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ ഫീച്ചര്‍. ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്യുന്ന പോലെ തന്നെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് സ്റ്റാറ്റസ് ടാഗ് ചെയ്യാന്‍ സാധിക്കൂ. സ്റ്റാറ്റസില്‍ ആരെയെങ്കിലും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial