Headlines

വാട്‌സ്ആപ്പിൽ വമ്പൻ മാറ്റം; ഇനി സന്ദേശങ്ങൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം





വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ മുൻകൂട്ടി തയ്യാറാക്കി നിശ്ചിത സമയത്ത് തനിയെ അയയ്ക്കാൻ കഴിയുന്ന ഷെഡ്യൂൾഡ് മെസേജസ് ഫീച്ചറാണ് പരീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കളിൽ ചിലർക്കായി ഫീച്ചർ ലഭ്യമായിത്തുടങ്ങിയതായാണ് വിവരം. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ സൗകര്യം എത്തിയേക്കും.

വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാം
വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്ന വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡിനായുള്ള വാട്‌സ്ആപ്പ് ബീറ്റാ പതിപ്പ് 2.26.40.7 ഉപയോഗിക്കുന്ന ചിലർക്കാണ് നിലവിൽ ഈ സൗകര്യം ലഭിച്ചിരിക്കുന്നത്. സന്ദേശങ്ങൾ മുൻകൂട്ടി തയ്യാറാക്കി അയയ്ക്കേണ്ട തീയതിയും സമയവും തിരഞ്ഞെടുക്കാൻ ഇതിലൂടെ സാധിക്കും. ഒരു വ്യക്തിഗത ചാറ്റിലോ ഗ്രൂപ്പ് ചാറ്റിലോ സന്ദേശം ടൈപ്പ് ചെയ്തശേഷം സെൻഡ് ബട്ടൺ അമർത്തിപ്പിടിക്കുമ്പോൾ ഷെഡ്യൂൾ ചെയ്യാനുള്ള ഓപ്ഷൻ ലഭിച്ചേക്കും. തുടർന്ന് സന്ദേശം അയയ്ക്കേണ്ട തീയതിയും സമയവും തിരഞ്ഞെടുക്കാം. നിശ്ചയിച്ച സമയമാകുമ്പോൾ സന്ദേശം തനിയെ അയയ്ക്കപ്പെടും.

ചിത്രങ്ങളും വീഡിയോകളും അയയ്ക്കാം
ടെക്സ്റ്റ് സന്ദേശങ്ങൾക്കു പുറമേ ലിങ്കുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയും ഷെഡ്യൂൾ ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഒരേസമയം ഒരു ചിത്രമോ വീഡിയോയോ മാത്രമേ ഷെഡ്യൂൾ ചെയ്യാനാകൂ എന്ന നിയന്ത്രണം ഉണ്ടായേക്കാം. ചിത്രങ്ങൾ അയയ്ക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാനും ചിത്രത്തിൽ വരയ്ക്കാനും അടിക്കുറിപ്പ് ചേർക്കാനും സൗകര്യമുണ്ടാകുമെന്നാണ് സൂചന. സന്ദേശങ്ങൾ അയയ്ക്കുന്നതിന് 10 മിനിറ്റ് മുമ്പ് മുതൽ രണ്ടാഴ്ച വരെ മുൻകൂട്ടി സമയം നിശ്ചയിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫോൺ ഓഫ്‌ലൈനിലായാലും വാട്‌സ്ആപ്പ് തുറന്നിട്ടില്ലെങ്കിലും നിശ്ചിത സമയത്ത് സന്ദേശം സ്വയം അയയ്ക്കാൻ കഴിയുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: