ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച പ്രതി അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി സുനിലാലി(45) നെയാണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. മൊബൈൽ ഫോൺ പോലിസ് കസ്റ്റഡിയിൽ എടുത്തു. എൻ എച്ച് എം താത്ക്കാലിക ജീവനക്കാരനാണ് പിടിയിലായ സുനിലാൽ.
ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ഇയാൾ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്. സംശയം തോന്നിയ ഡോക്ടർ ഇയാളെ നിരീക്ഷിക്കുകയും അശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സി സി ടി വി പരിശോധനയിൽ ഇയാൾ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തി. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു

