പ്രായപൂർത്തിയായ മക്കൾക്ക് ആത്മീയ മാർഗമടക്കം സ്വന്തം വഴി തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈകോടതി





ഇക്കാര്യത്തിൽ മാതാപിതാക്കളുടെ അതൃപ്തി ഹേബിയസ് കോർപ്പസ് ഹരജിക്ക് അടിസ്ഥാ നമാക്കാനാകില്ലെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ ന മ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങു ന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി. അതിരൂപതയിൽനി ന്ന് പുറത്തായ സന്യാസിനി സമൂഹം മക്കളെ വിശ്വാസ പരമായി തടവിലാക്കിയെന്ന് ആരോപിച്ച് തൃശൂർ സ്വദേ ശികളായ മൂന്ന് രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹരജി തള്ളിയാണ് നിരീക്ഷണം.

എതിർകക്ഷികൾ ശാരീരികമായി നിയന്ത്രണത്തിലാക്കു കയോ അതിന് സാധ്യത നിലനിൽക്കുകയോ ചെയ്യു മ്പോൾ മാത്രമേ ഹേബിയസ് കോർപസ് ഹരജി നിലനി ൽക്കൂവെന്നും കോടതി വ്യക്തമാക്കി. സ്വന്തം തീരുമാന പ്രകാരമല്ല സഭയുമായി ബന്ധമില്ലാത്ത കൂട്ടായ്‌മയിൽ മ ക്കൾ തുടരുന്നതും വിശ്വസിക്കുന്നതുമെന്നായിരുന്നു ഹരജിക്കാരുടെ വാദം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: