ചാലിയാർ പുഴയിൽ ഹയർ സെക്കന്ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു, കണ്ടെത്തിയത് വെള്ളത്തിൽ മുങ്ങിയ നിലയിൽ

എടവണ്ണ: മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ ചാലിയാറിൽ ഹയർ സെക്കന്ററി വിദ്യാർത്ഥിനി മുങ്ങി മരിച്ചു. വാഴക്കാട് വെട്ടത്തൂർ വളച്ചട്ടിയിൽ സ്വദേശി സിദ്ദീഖ് മാസ്റ്ററുടെ മകൾ സന ഫാത്തിമ (17)യെ ആണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നെലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തിൽ മുങ്ങികിടക്കുന്നനിലയിൽ നാട്ടുകാർ കണ്ടത്.

ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ വയക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. പഠിക്കാൻ മിടുക്കിയായ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: