Headlines

കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

  കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി.അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഞായറാഴ്ച ട്യൂഷന്‍, സ്‌പെഷ്യല്‍ ക്ലാസ്സുകള്‍ തുടങ്ങിയവും പാടില്ലെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

ഇന്ന് കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മി.മീ-ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ  എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ഥമാക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: