ഫെബ്രുവരി 23 മുതൽ മാർച്ച് നാല് വരെ നടത്തുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം പരാതികളില്ലാതെ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ക്ഷേത്രപരിസരത്തെ 28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കും. പൊങ്കാല ദിവസമായ മാർച്ച് 3ന് സ്‌കൂളുകൾക്ക് അടക്കം പൊതു അവധി നൽകാനും നിർദ്ദേശമുണ്ട്. പൊങ്കാലയുടെ തലേദിവസം വൈകീട്ട് 6 മുതൽ പിറ്റേന്ന് വൈകീട്ട് 6വരെ മദ്യനിരോധനവും ഏർപ്പെടുത്തും


