ബെംഗളൂരു: മൊബൈല്‍ ഫോണിലെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആസിഡ് ആക്രമണം. മേയ് 19ന് ബംഗളൂരുവിലാണ് സംഭവം
ഫോണിലെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട ഭാര്യയുടെ തലയിലും മുഖത്തും മദ്യപാനിയായ ഭർത്താവ് ടോയ്‌ലറ്റ് ക്ലീനർ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പോള്ളലേറ്റ 44 കാരി ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യം വാങ്ങിക്കാൻ കാശ് നല്‍കാത്തതിന്‍റെ വൈരാഗ്യത്തിനാണ് ഭർത്താവ് ഭാര്യയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് എടുത്തതായും പോലീസ് അറിയിച്ചു.


