തിരുവനന്തപുരം: ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് ( ഐ.എഫ്.ഡബ്യൂ.ജെ ) ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംഘാടകസമിതി രൂപീകരണയോഗം സ്റ്റാച്യൂ പൂർണഹോട്ടലിൽ സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാദുഷ തെക്കൻ സ്റ്റാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ.അബൂബക്കർ, വനിതാ വിംഗ് കൺവീനർ ശ്രീലക്ഷ്മി ശരൺ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ഷമീർ പെരുമറ്റം സ്വാഗതം പറഞ്ഞു. സംഘടനയുടെ ദേശീയ സമ്മേളനം ഏപ്രിൽ 21 22 , 23 തിയതികളിൽ കോവളത്ത് നടത്തുവാനും സംസ്ഥാനനേത്യതലഭാരവാഹികൾ പങ്കെടുത്ത യോഗം ഐകകണ്ഠേന തീരുമാനിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: എം.വിൻസെന്റ് എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ, ഡി സുരേഷ് കുമാർ ( രക്ഷാധികാരികൾ), ഐ.എഫ്.ഡബ്യൂ.ജെ സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ (ജനറൽ കൺവീനർ), സംസ്ഥാന സെക്രട്ടറിമാരായ ഷമീർ പെരുമറ്റം, തെക്കൻ സ്റ്റാർ ബാദുഷ( പ്രോഗ്രാം കൺവീനർമാർ), സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്പകശ്ളേരി ചന്ദ്രബാബു ( പബ്ലിസിറ്റി കൺവീനർമാർ), സംസ്ഥാന ട്രഷറർ എ.അബൂബക്കർ (ഫിനാൻസ് കമ്മിറ്റി കൺവീനർ). ഉൾപ്പെടെ 51 പേരടങ്ങുന്ന സ്വാഗതസംഘ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കോവളത്ത് നടക്കുന്ന ദേശീയ സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കർ, എം.എൽ.എമാർ, സാമൂഹ്യ- സംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ദേശീയ സമ്മേളനത്തിൽ രാജസ്ഥാൻ, മണിപ്പൂർ, മേഘാലയ, ആസ്സാം, ആന്ധ്രാപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നും നിരവധി പ്രതിനിധികൾ പങ്കെടുക്കും. വർണവസന്തം എന്റർടെയിൻമെന്റ് ഇവന്റും ദേശീയ സംസ്ഥാനസമ്മേളനത്തിന് മിഴിവേകും.
