ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു



മുസ്ലീം,ക്രിസ്ത്യൻ ബുദ്ധ, സിഖ്, പാഴ്സി,ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെടുത്തിയ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചിബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ധനസഹായത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അതാതു ജില്ലാ കളക്ടറേറ്റുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന ലഭിക്കും.
ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50000 രൂപ ധനസഹായം അനുവദിക്കുന്നതാണ് തുക തിരിച്ചടക്കേണ്ടതില്ല .

സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ളവർ സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ 10 വർഷത്തിനിടെ ഭവന നിർമാണത്തിന് ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ജൂലൈ 31 ന് മുൻപായി അപേക്ഷ സമർപ്പിക്കണം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: