Headlines

കൊല്ലത്ത് ഭാര്യയെ നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചു; ഭർത്താവും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: ഭാര്യയെ നിർബന്ധിച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെയും സുഹൃത്തിനെയും പൊവീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭർത്താവ് മരുതമൺ പള്ളി കാറ്റാടി പി. കെ. ഹൗസിൽ വിഷ്ണു ബാലസുബ്രഹ്മണ്യൻ, ഇയാളുടെ സുഹൃത്ത് മരുതമൺപള്ളികാറ്റാടി സ്വദേശി ശ്രീക്കുട്ടൻ എന്ന് വിളിക്കുന്ന അരുൺ എന്നിവരെയാണ് പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം മദ്യവുമായി വിഷ്ണുവും ശ്രീക്കുട്ടനും വീട്ടിലെത്തി അവിടെയിരുന്നു ഇരുവരും മദ്യപിക്കുകയും പിന്നീട് വിഷ്ണുവിന്റെവിന്റെ ഭാര്യയെ നിർബന്ധിച്ച് മദ്യം കുടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. മദ്യലഹരിയിലായ ശ്രീക്കുട്ടൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്ത യുവതി ഭർത്താവിനോട് വിവരം പറയുകയായിരുന്നു. എന്നാൽ, ഭർത്താവ് യുവതിയെ തല്ലുകയും മുഖത്തിടിച്ചശേഷംമുടിയിൽകുത്തിപ്പിടിച്ച് ഭിത്തിയിൽ ഇടിക്കുകയും ചെയ്തു. മുഖത്ത് പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പാെലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: