ആശ്വാസകിരണം പദ്ധതിയില്‍ 2018 മുതലുള്ള അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കും

കോ​​​​ഴി​​​​ക്കോ​​​​ട്: നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​ടു​​​​ത്ത​​​​പ്പോ​​​​ള്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​നു പെ​​​​ട്ടെ​​​​ന്ന് ബോ​​​​ധോ​​​​ദ​​​​യം! ആ​​​​ശ്വാ​​​​സ​​​​കി​​​​ര​​​​ണം സാ​​​​മൂ​​​​ഹി​​​​ക സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ 2018 മു​​​​ത​​​​ല്‍ പൊ​​​​ടിപി​​​​ടി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ തീ​​​​രു​​​​മാ​​​​നം.

ചി​​​​ല വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്കു മ​​​​സ്റ്റ​​​​റിം​​​​ഗ് പോ​​​​ലും ഇ​​​​ല്ലാ​​​​തെ അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ തീ​​​​ര്‍​പ്പാ​​​​ക്കി ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ന്‍ സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പ് സ്‌​​​​പെ​​​​ഷ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കീ​​​​ഴു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.

മാ​​​​ന​​​​സി​​​​ക, ശാ​​​​രീ​​​​രി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ള്‍ നേ​​​​രി​​​​ടു​​​​ന്ന കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ളെ​​​​യും ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള​​​​വ​​​​രെ​​​​യും പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കു പ്ര​​​​തി​​​​മാ​​​​സം 600 രൂ​​​​പ ധ​​​​ന​​​​സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​ന്ന​​​​താ​​​​ണ് ആ​​​​ശ്വാ​​​​സ കി​​​​ര​​​​ണം പ​​​​ദ്ധ​​​​തി. രോ​​​​ഗി​​​​ക​​​​ളെ പ​​​​രി​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് അ​​​​വ​​​​രു​​​​ടെ ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നാ​​​​യി തൊ​​​​ഴി​​​​ല്‍ ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് കേ​​​​ര​​​​ള സാ​​​​മൂ​​​​ഹ്യ സു​​​​ര​​​​ക്ഷാ മി​​​​ഷ​​​​ന്‍ വ​​​​ഴി​​​​യാ​​​​ണു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്.

2018 ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്നു​​​​ മു​​​​ത​​​​ലു​​​​ള​​​​ള അ​​​​പേ​​​​ക്ഷ​​​​ക​​​​രെ സ്ഥി​​​​ര​​​​മാ​​​​യ നാ​​​​ഡീ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍, പ്രാ​​​​യാ​​​​ധി​​​​ക്യംകൊ​​​​ണ്ടും മ​​​​റ്റു ഗു​​​​രു​​​​ത​​​​ര രോ​​​​ഗ​​​​ങ്ങ​​​​ളാ​​​​ല്‍ കി​​​​ട​​​​പ്പി​​​​ലാ​​​​യ​​​​വ​​​​രു​​​​മാ​​​​യ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍ എ​​​​ന്നി​​​​ങ്ങ​​​​നെ ത​​​​രം​​​​തി​​​​രി​​​​ച്ച് തു​​​​ട​​​​ര്‍ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണു നി​​​​ര്‍​ദേ​​​​ശം.

സ്ഥി​​​​ര​​​​മാ​​​​യ നാ​​​​ഡീ​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ള്‍​ക്ക് മ​​​​സ്റ്റ​​​​റിം​​​​ഗ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഈ ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പ്പെ​​​​ടു​​​​ന്ന 2018 മാ​​​​ര്‍​ച്ച് 31 നു​​​​ശേ​​​​ഷ​​​​മു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​രെ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നും നി​​​​ര്‍​ദേ​​​​ശ​​​​മു​​​​ണ്ട്.

ര​​​​ണ്ടാ​​​​മ​​​​ത്തെ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പെ​​​​ടു​​​​ന്ന​​​​വ​​​​രി​​​​ല്‍നി​​​​ന്നു​​​​ള്ള ഓ​​​​രോ അ​​​​പേ​​​​ക്ഷ​​​​ക​​​​ളും പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ച്ച് സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷം സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പ് സ്‌​​​​പെ​​​​ഷ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

മു​​​​മ്പ് ധ​​​​ന​​​​സ​​​​ഹാ​​​​യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ന്‍ ലൈ​​​​ഫ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ചി​​​​രു​​​​ന്നു.

സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​കാ​​​​ര​​​​ണ​​​​മാ​​​​ണ് 2018 മു​​​​ത​​​​ലു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ഇ​​​​തു​​​​വ​​​​രെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്നാ​​​​ണു സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ന​​​​ല്‍​കു​​​​ന്ന സൂ​​​​ച​​​​ന. ഓ​​​​ണം പോ​​​​ലു​​​​ള്ള വി​​​​ശേ​​​​ഷാ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ മാ​​​​ത്രം കു​​​​റ​​​​ച്ചു​​​​പേ​​​​ര്‍​ക്കു സ​​​​ര്‍​ക്കാ​​​​ര്‍ തു​​​​ക ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

അ​​​​തി​​​​നി​​​​ടെ കോ​​​​ട​​​​തി, ലീ​​​​ഗ​​​​ല്‍ സ​​​​ര്‍​വീ​​​​സ് അ​​​​ഥോ​​​​റി​​​​റ്റി, മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ സ​​​​മീ​​​​പി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലും ചി​​​​ല​​​​ര്‍​ക്കു സ​​​​ഹാ​​​​യ​​​​ധ​​​​നം ന​​​​ല്‍​കി.

അത്യാവശ്യമല്ലാത്ത പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതിനിടെയാണ് ആശ്വാസകിരണം പദ്ധതിയിലെ പാവം ഗുണഭോക്താക്കളെ മറന്നുപോയത്. ഒടുവില്‍, സാമ്പത്തികാവസ്ഥ മോശമായി തുടരുന്നതിനിടെതന്നെയാണ് ഭരണകാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ പെട്ടെന്ന് പഴയ അപേക്ഷകള്‍ പൊടിതട്ടിയെടുക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: