ചെറുതോണി: ഇടുക്കി ചെറുതോണി മക്കുവള്ളിയിൽ 3 വയസ്സുകാരിക്ക് നേരെ സിംഹവാലൻ കുരങ്ങിന്റെ ആക്രമണം. സാരമായ പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോൾ പാഞ്ഞെത്തിയ കുരങ്ങ് കുട്ടിയുടെ ദേഹമാസകലം മാന്തി പരുക്കേൽപ്പിക്കുകയായിരുന്നു.