Headlines

ബാറിലെ സംഘർഷത്തിൽ  യുവാവിന്റെ തലയാട്ടി അടിച്ചു തകർത്തു




പെരുമ്പിലാവ് : പെരുമ്പിലാവിൽ ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിൻ്റെ തലയോട്ടി അടിച്ചു തകർത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. കെആർ ബാറിലാണ് ഇന്നലെ രാത്രി സംഘർഷമുണ്ടായത്. ഞായറാഴ്ച‌ രാത്രി 10 മണിയോടെയാണ് സംഭവം.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മർദനമേറ്റ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീർ. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ബാറിൽ വെച്ച് യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിൽ സെക്യൂരിറ്റി ജീവനക്കാർ ഇടപ്പെട്ടതോടെയാണ് സംഘർഷം ഉണ്ടായത്.ഷെക്കീറിനെ ബാറിൽ നിന്ന് ആദ്യം ഇറക്കിവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബാറിന് പുറത്ത് റോഡിനു സമീപത്ത് യുവാവ് മർദ്ധിക്കപ്പെട്ടത്.പരിക്കേറ്റ യുവാവിനെ  കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ  കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: