തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ മർദിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് അറസ്റ്റിൽ. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.അഞ്ജനയ്ക്കെതിരെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കേസിൽ അമ്മയെ രണ്ടാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.
ഇന്നലെ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ഏഴ് വയസാകാരനാണ് രണ്ടാനച്ഛനിൽ നിന്നും ക്രൂര പീഡനം ഏറ്റത്. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചതിന് ശേഷം മുളക് പുരട്ടിയതയും പരാതിയിൽ പറയുന്നു.കുട്ടിയെ ഉപദ്രവിക്കുന്ന സമയം അമ്മ തടഞ്ഞില്ല എന്നും ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് കുട്ടിയുടെ അമ്മയെ കസ്റ്റഡിയിൽ എടുത്തതും ഇപ്പോൾ അറസ്റ്റ് രേകപ്പെടുത്തിയതും. കഴിഞ്ഞ ആറ് മാസമായി കുട്ടിയെ രണ്ടാനച്ഛൻ നിരന്തരം മർദിച്ചിരുന്നു.
കുട്ടിയുടെ അടി വയറ്റിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നും കുട്ടിയെകൊണ്ട് പച്ചമുളക് തീറ്റിച്ചെന്നുമാണ് പരാതി. നായയെ കെട്ടുന്ന ബെൽറ്റുകൊണ്ടും ചിരിച്ചതിന് ചങ്ങല കൊണ്ടും മർദിച്ചുവെന്നും പൊലീസ് പറയുന്നു. കൂടാതെ കുട്ടിയെ ഫാനിൽ കെട്ടിതൂക്കിയതായും പരാതിയുണ്ട്.

