സഹകരണ ജീവനക്കാരെയും സഹകരണ മേഖലയെയും സംരക്ഷിക്കണം. കെ സി ഇ സി (എ ഐ റ്റി യു സി )

തിരുവനന്തപുരം:സഹകരണ ജീവനക്കാരുടെ വിവിധ വിഷയങ്ങളും സ്ഥാപനങ്ങൾ നേരിടുന്ന സമകാലിക വിഷയങ്ങളും അടിയന്തരമായി ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച ചെയ്യണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി കെ ജി ശിവാനന്ദൻ ആവശ്യപ്പെട്ടു. മാർച്ചിന് കെ സി ഇ സി സംസ്ഥാന പ്രസിഡന്റ് വി എം അനിൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വിൽസൺ ആന്റണി സ്വാഗതം പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ബെൻസി തോമസ്, പ്രകാശ് ലക്ഷ്മണൻ, എ എസ് സുരേഷ് ബാബു, ബി സുകുമാരൻ, വിഎസ് ജയകുമാർ, പി പ്രകാശ് എന്നിവർ സംസാരിച്ചു. നേതാക്കളായ എസ് ആർ ഉണ്ണികൃഷ്ണൻ,കെ സിദ്ദിഖ്,ബോബി മാത്തുണ്ണി,ആർ പ്രദീപ്, എം ജി ജയൻ, എം വിനോദൻ, സി ആർ രേഖ എന്നിവർ നേതൃത്വം നൽകി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: