Headlines

2025-ല്‍ തന്നെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി : 2025-ല്‍ തന്നെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കിലാണ് ഈ വിവരങ്ങളുള്ളത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ നോമിനല്‍ ജിഡിപി 4.187 ട്രില്യണ്‍ ഡോളര്‍ ആയി ഉയരുമെന്നാണ് വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവില്‍ ജപ്പാന്റെ നോമിനല്‍ ജിഡിപി 4.186 ട്രില്യണ്‍ ഡോളര്‍ ആയിരിക്കും.

2024-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ഈ വര്‍ഷം ഇന്ത്യ നാലാം സ്ഥാനത്തേക്ക് കയറുമെന്നാണ് പ്രവചനം. എന്നാല്‍ 2028 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. 2028-ആകുമ്പോഴേക്കും ഇന്ത്യയുടെ നോമിനല്‍ ജിഡിപി അഞ്ച് ട്രില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം മറികടക്കുമെന്നാണ് പ്രവചനം. 5.584 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമ്പോള്‍ ജര്‍മനിയുടെ നോമിനല്‍ ജിഡിപി 5.069 ട്രില്യണ്‍ ഡോളര്‍ ആയിരിക്കും. ഇതോടെ ഇന്ത്യ യു.എസ്, ചൈന എന്നിവയ്ക്ക് ശേഷം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.2 ശതമാനമായി റിപ്പോര്‍ട്ടില്‍ പുനര്‍നിശ്ചയിച്ചിട്ടുമുണ്ട്. നേരത്തെ ഇത് 6.5 ശതമാനമായിരുന്നു. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന വ്യാപാര അനിശ്ചിതത്വമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാക്കുക എന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: