ലോക കിരീടം നേടി ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ 100 റണ്‍സ് വിജയം

അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടി ഇന്ത്യ. ഇന്ന് ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 411/9 എന്ന സ്കോര്‍ ഇന്ത്യ നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 40.2 ഓവറില്‍ 311 റണ്‍സ് മാത്രമേ നേടാനായുള്ളു

100 റണ്‍സിന്റെ കൂറ്റന്‍ വിജയം ആണ് ഇന്ത്യ ഇന്ന് കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി കാലെബ് ഫാല്‍കോണറുടെ ഒറ്റയാള്‍ പോരാട്ടമാണ് തോല്‍വിഭാരം കുറച്ചത്.

കാലെബ് 115 റണ്‍സുമായി അവസാന വിക്കറ്റായി പുറത്താകുകയായിരുന്നു. 67 പന്തില്‍ നിന്ന് 9 ഫോറും 7 സിക്സും അടക്കമായിരുന്നു കാലെബിന്റെ ഇന്നിംഗ്സ്.

66 റണ്‍സ് നേടിയ ബെന്‍ ഡാവ്കിന്‍സ് ആണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. 45 റണ്‍സുമായി ബെന്‍ മായെസും 18 പന്തില്‍ 31 റണ്‍സുമായി തോമസ് റൂവും പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് കരുത്തിയ ഇംഗ്ലണ്ടിന് അടിതെറ്റി. ഇന്ത്യയ്ക്കായി ആര്‍എസ് അംബരീഷ് മൂന്ന് വിക്കറ്റും ദീപേഷ് ദേവേന്ദ്രന്‍, കനിഷ്ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഒൻപത് റൺസെടുത്ത ആരോൺ ജോർജിനെയാണ് ആദ്യം നഷ്ടമായത്. എന്നാൽ പിന്നാലെയെത്തിയ ക്യാപ്റ്റൻ ആയുഷ് മാത്രയെ (53) കൂട്ടുപിടിച്ച് വൈഭവ് അടിച്ചുതുടങ്ങിയതോടെ ഇന്ത്യയുടെ സ്കോർ കുതിച്ചുയർന്നു. 15 ബൗണ്ടറികളും 15 സിക്സറുകളുമാണ് വൈഭവിന്റെ ബാറ്റിൽ നിന്നും പിറന്നത്. പിന്നാലെയെത്തിയ വിഹാൻ മൽഹോത്ര (30), അഭിഗ്യാൻ കുണ്ടു (40) എന്നിവരും തിളങ്ങി. അവസാന ഓവറുകളിൽ 20 പന്തിൽ നിന്നും 37 റൺസെടുത്ത കനിഷ്ക് ചൗഹാന്റെ ബാറ്റിങ്ങാണ് ഇന്ത്യയെ 400 കടത്തിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: