ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയുടെ പുതിയ നായകനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തു. ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റൻ. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരുമണിക്ക് ചേര്‍ന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീം പ്രഖ്യാപിച്ചത്. മലയാളി താരം കരുൺ നായർ ടീമിൽ ഇടം നേടി. നായക സ്ഥാനം വഹിച്ച് മുൻ പരിചയമുള്ള ജസ്പ്രീത് ബുമ്രയെയും കെ എൽ രാഹുലിനേയും തഴഞ്ഞ് ഗില്ലിനെ നായകനാക്കിയപ്പോൾ ഒരു തലമുറ കൈമാറ്റം എന്നതാവാം ബി സി സി ഐ ലക്ഷ്യമിടുന്നത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
