ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ കബഡിയിലും സ്വർണം നേടിയ ഇന്ത്യൻ വനിതകൾ. കബഡി ഫൈനലിൽ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തിയതാണ് ഇന്ത്യൻ വനിതകൾ സ്വർണം അണിഞ്ഞത്. ഇതോടെ 2023ലെ ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ മെഡൽ നേട്ടം 100-ൽ എത്തി. 25 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമാണ് ഇതുവരെയുള്ള ഇന്ത്യയുടെ മെഡൽ ശേഖരം. കബഡി ഫൈനൽ 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം.
72 വർഷത്തെ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ഏഷ്യൻ ഗെയിംസ് മെഡലുകളിൽ സെഞ്ചുറി തികക്കുന്നത്. അഞ്ചുവർഷംമുമ്പ് ജക്കാർത്തയിൽ 70 മെഡലുകളായിരുന്നു ഇതുവരെ രാജ്യത്തിൻ്റെ റെക്കോർഡ് നേട്ടം


