Headlines

ആർ.എസ്.പി.( ലെഫ്റ്റ് ) എൽ.ഡി.എഫ് വിടുമെന്ന് സൂചന




തിരുവനന്തപുരം:റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി) ലെഫ്റ്റ് എൽ.ഡി.എഫ് വിടുമെന്ന് സൂചന നൽകി നേതാക്കൾ. ആർ.എസ്.പി പ്രേമചന്ദ്രൻ വിഭാഗം ഇടത് മുന്നണി വിട്ട കാലം മുതൽ എൽ.ഡി.എഫിനെ പിന്തുണച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് ആർ.എസ്.പി.തുടർന്ന് എൽ.ഡി.എഫിൻ്റെ അസ്സോസിയേറ്റായി നിലകൊള്ളുകയായിരുന്നു. പതിനൊന്ന് വർഷമായി എൽ.ഡി.എഫിനോടൊപ്പമാണ്.നിരവധി തവണ പാർട്ടിയെ എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെടുകയുംസി.പി.എമ്മിന് കത്തും നൽകിയിരുന്നു.  സി.പി.എമ്മിൻ്റെ ഭാഗത്ത് നിന്നും സഹകരണ മനോഭാവമില്ലെന്നും  പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് സാധ്യതയുള്ള സഹായങ്ങളൊന്നും സി.പി.എമ്മിൻ്റ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ആർ.എസ്.പി.( ലെഫ്റ്റ് )നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ മുന്നണി മാറ്റം അനിവാര്യമാണെന്നും ഉടൻ തന്നെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി കൂടി തീരുമാനമെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ, അസി.സെക്രട്ടറി അഡ്വ.കെ.കെ.ജയരാജ്, സെക്രട്ടറിയേറ്റംഗം ചെമ്പകശ്ശേരി ചന്ദ്രബാബു,  ഷൈൻ കുമാർ ഇടുക്കി, കണ്ണൻ തൃശ്ശൂർ, വർഗീസ് പി.ചെറിയാൻ എന്നിവർ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: