കോഴിക്കോട്: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന് ദാരുണാന്ത്യം. ഉള്ളിയേരി കാഞ്ഞിക്കാവ് സ്വദേശി കടുവന്‍കണ്ടി എന്‍ കെ ശശീന്ദ്രന്‍ (58) ആണ് മരിച്ചത്. വീടിന് അടുത്തുള്ള മരം വെട്ടുമ്പോഴായിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ജൂണ്‍-29ന് രാവിലെ സ്വന്തം വീട്ടിലെ മാവില്‍ നിന്ന് തോല്‍ വെട്ടുമ്പോഴായിരുന്നു വീണു പരിക്കേറ്റത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: ലത. മക്കള്‍: അബിന്‍, അഭിനന്ദ്.




