വൻ തിരിച്ചടിയുമായി ഇറാൻ; മിസൈൽ ആക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു;ഹേർമുസ് കടലിടുക്ക് അടക്കില്ലെന്ന് ഇറാൻ




അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ USS അബ്രഹാം ലിങ്കനെതിരെ 4 ബാലിസ്റ്റിക് ഹൈപ്പർ സോണിക് മിസൈലുമായി ഇറാൻ ആക്രമിച്ചു. കപ്പലിൽ മിസൈൽ പതിച്ചതായിട്ടാണ് അറിവ് നാശനഷ്ടങ്ങളെ കുറിച്ച് വിവരം അറിവായിട്ടില്ല.
അതേസമയം, ഇസ്രായേൽ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിൽ ഒമ്പത് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മൊത്തം കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. 23 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇറാൻ്റെ മിസൈൽ വീണാണ് മരണം. ജറുസലേമിൽ നിന്ന് 30 കിലോ മീറ്റർ അകലെയാണ് ആക്രമണം.

ആദ്യം നാലു പേർ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് മരണ സംഖ്യ ഉയരുകയായിരുന്നു. 23 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഉയർന്നേക്കാം എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 23 പേർക്ക് പുറമേ നിസാര പരിക്കേറ്റ 18 പേരും ചികിത്സയിലാണ്. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കുമെന്ന ഇസ്രായേൽ  ആത്മവിശ്വാസത്തിന് ഏറ്റ വലിയ തിരിച്ചടിയാണ് വ്യാഴാഴ്ചയിലെ ഇറാൻ്റെ ആക്രമണം.

ഇസ്രായേലിൻ്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ഇറാൻ്റെ മിസൈൽ ഇസ്രയേലിൽ പതിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തുടങ്ങിയത് നിങ്ങളാണെങ്കിലും അവസാനിപ്പിക്കുന്നത് തങ്ങളായിരിക്കും എന്ന് ഇറാൻ ഇസ്രയേൽ ആക്രമണം ആരംഭിച്ചപ്പോൾ മുതൽ പറഞ്ഞിരുന്നതാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: