കാലിക്കറ്റ് സർവകലാശാലയിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് വിജയവും ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,070 രൂപയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uoc.ac.in വഴി ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർക്ക് 2025 ജനുവരി 1-ന് 36 വയസ്സിൽ കൂടരുത്. പട്ടികജാതി/വർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് നിയമപരമായ പ്രായപരിധി ഇളവുകൾ ലഭിക്കും. അപേക്ഷാ ഫീസ് ഈടാക്കുന്നില്ല എന്ന പ്രത്യേകതയുമുണ്ട്.
ഓൺലൈനായി അപേക്ഷിച്ച ശേഷം അതിന്റെ പ്രിന്റൗട്ടും രേഖകളും അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ സർവകലാശാല രജിസ്ട്രാർക്ക് തപാൽ വഴി അയച്ചു നൽകണം.
ഡോക്യുമെന്റ് പരിശോധനയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.


