Headlines

ഗാസയെ ഒഴിപ്പിച്ചതിന് ശേഷം അവിടം റിയല്‍ എസ്റ്റേറ്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്  ഇസ്രയേല്‍ മന്ത്രി ബസലേല്‍ സ്‌മോട്രിച്ച്

ഗാസയില്‍ പലസീനികളെ വംശീയ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേല്‍ ഭരണകൂടം.
2023 ഒക്ടോബര്‍ മുതല്‍ 65,100-ലധികം പലസ്തീനികളെ കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ട്. ഗാസ സിറ്റി മുഴുവനായും പിടിച്ചെടുക്കാന്‍ കരയാക്രമണം കൂടി ശക്തിയാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇതിനിടയില്‍ ഗാസയെ ഒഴിപ്പിച്ചതിന് ശേഷം അവിടം റിയല്‍ എസ്റ്റേറ്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍ മന്ത്രി ബസലേല്‍ സ്‌മോട്രിച്ച്.

തകര്‍ക്കുന്ന ഘട്ടം ഞങ്ങള്‍ പൂര്‍ത്തിയാക്കി, ഇനി പുതിയത് നിര്‍മിക്കുകയാണ് ചെയ്യേണ്ടത്. യുദ്ധത്തിന് ചെലവഴിച്ച പണം റിയല്‍ എസ്റ്റേറ്റ് ബിസ്‌നസിലൂടെ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്നും ലാഭവിഹിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയെന്നുമാണ് സ്‌മോട്രിച്ച് വ്യക്തമാക്കുന്നത്. ടെല്‍ അവീവില്‍ നടന്ന റിയല്‍ എസ്‌റ്റേറ്റ് കോണ്‍ക്ലേവിലാണ് തീവ്ര വലതുപക്ഷ നേതാവിന്റെ പരാമര്‍ശം.

ഇസ്രയേല്‍ ഗാസയില്‍ തുടരുന്ന വംശഹത്യയില്‍ 479,000 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. പതിനായിരക്കണക്കിന് മനുഷ്യരാണ് എങ്ങോട്ടെന്നില്ലാതെ പലായനം ചെയ്യുന്നത്.വടക്കന്‍ ഗാസയിലെ നിരവധി മേഖലകളില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായും തകരാറിലായതായാണ് വാര്‍ത്താ ഏജന്‍സിയായ അനഡൊളു റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇസ്രയേലിന്റെ തടവറയില്‍ പലസ്തീന്‍ ജനത അനുഭവിക്കുന്നത് കൊടിയ മുഷ്യത്വരഹിതമായ ക്രൂരതകളാണെന്നാണ് പലസ്തീന്‍ പ്രിസണേഴ്സ് സൊസൈറ്റി പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

തടവറയില്‍ പലസീതിനകളെ ഉദ്യോഗസ്ഥര്‍ ഇലക്ട്രോഷോക്കുകളും പ്ലാസ്റ്റിക്ക് ബുള്ളറ്റുകളും ഉപയോഗിച്ച് ഉപദ്രവിക്കാറുണ്ടെന്നും റിപോര്‍ട്ട്.
നിരവധി പേര്‍ സെല്ലുകളില്‍ മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: