Headlines

ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചെന്ന് ഐഎസ്ആർഒ

ബംഗളൂരു: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ chandrayaa – 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഐ എസ് ആർ ഒ ( ഇസ്റോ ) വ്യക്തമാക്കി.ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലം വയ്ക്കുന്ന ചന്ദ്രയാൻ മൂന്നിനെ ഇനി ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തോട് അടുപ്പിക്കും. ആഗസ്റ്റ് 6 രാത്രി 11 മണിക്കാണ് ആദ്യ ഭ്രമണപഥം താഴ്ത്തൽ .

ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ 3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. തുടർന്ന് ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്. 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലൂടെ സഞ്ചരിച്ചാണ് ചന്ദ്രയാൻ 3 ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്നത്.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട്
സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: