Headlines

ജയറാമിൻ്റെ മകൾ മാളവിക വിവാഹിതയായി; ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം

തൃശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതയായി. ഇന്ന് രാവിലെ ആയിരുന്നു വിവാഹം. പാലക്കാട് സ്വദേശി നവനീത് ഗിരീഷ് ആണ് മാളവികയുടെ വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഈ വർഷം ജനുവരിയിലാണ് മാളവികയുടെയും നവനീതിന്റേയും വിവാഹ നിശ്ചയചടങ്ങ് നടന്നത്.


കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. ചടങ്ങിൽ മാളവികയുടെയും നവനീതിന്റെയും കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. പാലക്കാട് സ്വദേശിയാണ് നവനീത് ഗിരീഷ്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുന്നു. 2024 മെയ് മൂന്നിന് ഗുരുവായൂർ വച്ചാണ് വിവാഹം. കാളിദാസിന്റെയും താരിണിയുടേയും കല്യാണ നിശ്ചയത്തിന് പിന്നാലെ മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയവും വലിയ ആഘോഷമായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: