തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിൽ ഇടതുപക്ഷത്തിനായി കെ കെ ശൈലജ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ പി കെ ശ്യാമളയും മത്സരിക്കും. ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന, സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്. പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും മത്സരിക്കും.
മട്ടന്നൂരിൽ നിന്നാണ് കെ കെ ശൈലജ പേരാവൂരിലേക്ക് മാറുന്നത്. 2006 മുതൽ 2011 വരെ പേരാവൂർ എംഎൽഎയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. കെ കെ ശൈലജയിലൂടെ ഇപ്രാവശ്യം പേരാവൂർ പിടിച്ചെടുക്കാൻ എന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രവർത്തകർ.


