Headlines

സിപിഐഎം സിപിഐയെ കണ്ട് പഠിക്കണമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം : സിപിഐഎം സിപിഐയെ
കണ്ട് പഠിക്കണമെന്ന് കെ മുരളീധരൻ എംപി. ഇൻഡ്യ സഖ്യത്തിലെ ജനാധിപത്യ മൂല്യങ്ങൾ സിപിഐ ഉയർത്തിപ്പിടിച്ചു. തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിച്ച സിപിഐഎമ്മിന് കെട്ടിവെച്ച കാശ് പോയി എന്നും കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലെ തോൽവി വിലയിരുത്തും. തെലങ്കാനയിലേത് കൂട്ടായ്മയുടെ വിജയമെന്നും കെ മുരളീധരൻ പറഞ്ഞു. ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ കോൺഗ്രസ് വിസമ്മതിച്ചതോടെയാണ് സിപിഐഎം തെലങ്കാനയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുത്തത്. എന്നാൽ തീരുമാനം സിപിഐഎമ്മിന് തിരിച്ചടിയാണ് സമ്മാനിച്ചത്. മത്സരിച്ച ഒരു സീറ്റിൽ പോലും മുന്നേറ്റം ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: