കാസര്‍കോട്: കയ്യൂരില്‍ സൂര്യാഘാതമേറ്റ് 92 വയസ്സുകാരന്‍ മരിച്ചു. കയ്യൂര്‍ മുഴക്കോം വലിയപൊയിലില്‍ കണ്ണന്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്തുവെച്ചാണ് സൂര്യാഘാതമേറ്റത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. മൃതദേഹം ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
