കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അർധരാത്രിയോടെ ഉണ്ടായ അപകടത്തിൽ ബസിലെ യാത്രക്കാരനായ ഒരാൾ മരിച്ചു. 24യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ 8 പേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. മിനി ലോറിയുമായി കൂട്ടി ഇടിച്ചു ബസ് മൂന്ന് തവണ മലക്കംമറിഞ്ഞെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മംഗലാപുരത്തു നിന്നും പത്തനംതിട്ടയിലേക്കുള്ള യാത്രയിലായിരുന്നു ബസ് തോട്ടടയിൽ വച്ച് അപകടത്തിൽപ്പെട്ടത്
കണ്ണൂർ തോട്ടടയിൽ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 8 പേരുടെ നില ഗുരുതരം
