കാസർകോട്: സിപിഎം പാർട്ടി ഓഫീസിൽ ആക്രമിച്ചതായി പരാതി. ചെറുവത്തൂർ മയ്യിച്ചയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബ്രാഞ്ച് സെക്രട്ടറി കളത്തിൽ ചന്ദ്രൻ ചന്തേര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ജനൽ ചില്ലുകളും ടൈൽസും തകർത്ത നിലയിലായിരുന്നു. ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടികളും നശിപ്പിച്ച നിലയിൽ കണ്ടെത്തി

