പാലക്കാട്: സിപിഐ പാലക്കാട് ജില്ലാസമ്മേളനം നാളെ തുടങ്ങാൻ ഇരിക്കെ മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മായിൽ ആയുർവേദ ചികിത്സയിൽ പ്രവേശിക്കുന്നു. ജില്ലാ നേതൃത്വത്തോടുഉള്ള വിയോജിപ്പിനിടെയാണ് സ്വന്തം നാട്ടിലെ സമ്മേളനത്തിനിടക്ക് ഇസ്‌മായിൽ ചികിത്സക്ക് പോകുന്നത്.
പാർട്ടിമെമ്പർ അല്ലാത്തതിനാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല. കെ.ഇ. ഇസ്മയിലിനെ സമ്മേളനത്തിലേക്ക് ക്ഷണിക്കില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
അതേസമയം, വെള്ളിയാഴ്‌ച സിപി ഐ ജില്ലാ സമ്മേളനം നടക്കാനിരിക്കെ കെ.ഇ. ഇസ്മയിലിന്റെ സസ്പെൻഷൻ പിൻവലിക്കാമെന്ന് സംസ്ഥാന നിർവാഹകസമിതി തീരുമാനമെടുത്തെങ്കിലും ആറുമാസകാലാവധി തീരുന്ന ഓഗസ്റ്റിൽ തീരുമാനമെടുക്കാമെന്നാണ് ജില്ലാ നിർവാഹക സമിതിയുടെ നിലപാട്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
