തിരുവനന്തപുരം: വിപണിയിൽ വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ സുലഭമാണെന്നും വിപണിയിൽ വ്യാജ വെളിച്ചെണ്ണ ബ്രാൻഡുകൾ സുലഭമാണെന്നും ഇത് വാങ്ങി ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്നും കേരഫെഡ്. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്ന വെളിച്ചെണ്ണകൾ വ്യാജമാണ്. കേരഫെഡ് കൗശലമായ ‘കേര’ വെളിച്ചെണ്ണയോട് സാദൃശ്യമുള്ള പേരുകളും പായ്ക്കിങ്ങും അനുകരിച്ച് നിരവധി വ്യാജ ബ്രാൻ്റുകൾ വിപണിയിൽ സുലഭമാണെന്നും അവയ്‌ക്കെതിരെ ജാഗ്രത വേണമെന്നും കെരഫെഡ് എം.എൽ.എ വി.ചാമുണ്ണി, വൈസ് സേന കെ.ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ സാജു സുരേന്ദ്രൻ, മാർക്കറ്റിംഗ് മാനേജർ ആർ.അരവിന്ദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിലെ കൊപ്ര വിലയ്ക്ക് അനുസൃതമായി വെളിച്ചെണ്ണ വില വർദ്ധിപ്പിക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോൾ പല വ്യാജ വെളിച്ചെണ്ണകളും അവയുടെ ബ്രാൻഡിനു 200 മുതൽ 220 രൂപ വരെ വിലയിലാണ്. ഈ വിലക്ക് വെളിച്ചെണ്ണ നൽകാൻ കഴിയില്ലെന്നും ഇത് മായം ചേർന്ന ബ്രാൻഡുകളാണെന്നും കേരഫെഡ് അധികൃതർ പറഞ്ഞു.
ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ടാങ്കറുകളിൽ എത്തിച്ച് ആരോഗ്യത്തിന് ഹാനികരമായ മിശ്രിതങ്ങൾ കലർത്തി വിപണിയിൽ കുറഞ്ഞ വിലക്ക് വിതരണം ചെയ്യുന്നു. ഇത് കേരഡിനെപ്പോലെ യഥാർത്ഥ ബ്രാൻഡുകളിലുള്ളവയുടെ വിശ്വാസത്തെ ദുർബലപ്പെടുത്തുമെന്ന് കേര ഫെഡ് അധികൃതർ പറഞ്ഞു.
