ഐ എസ് എല്‍ അടുത്ത സീസണ്‍ സെപ്റ്റംബര്‍ 21ന് ആരംഭിക്കും. പുതിയ സീസണ്‍ ഫിക്സ്ചര്‍ ഉടൻ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈ സീസണിലെ ഉദ്ഘാടന മത്സരവും കൊച്ചിയില്‍ തന്നെ നടക്കും. ഇത്തവണ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാകും ആദ്യ മത്സരം. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫില്‍ ആയിരുന്നു. ഈ മത്സരത്തോടെ കളി ആരംഭിക്കുന്നത് ആരാധകര്‍ക്ക് ആവേശം നല്‍കും.
കഴിഞ്ഞ ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തിനും കൊച്ചി ആയിരുന്നു വേദിയായത്. കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാള്‍ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിലെ എതിരാളികള്‍. അവസാന നാലു സീസണിലും കേരള ബ്ലാസ്റ്റേഴ്സും കൊല്‍ക്കത്ത ക്ലബും തമ്മില്‍ കളിച്ചായിരുന്നു സീസണ്‍ ആരംഭിച്ചത്. കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാള്‍ ആയിരുന്നു എങ്കില്‍, അതിനു മുമ്ബ് മൂന്ന് സീസണില്‍ എ ടി കെ മോഹൻ ബഗാൻ ആയിരുന്നു ആദ്യ ദിവസത്തെ എതിരാളികള്‍.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനുണ്ടായ നിരാശ മാറ്റാൻ ആകും വുകമാനോവിചും ബ്ലാസ്റ്റേഴ്സും ഇത്തവണ ശ്രദ്ധിക്കുന്നത്. ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ പരിശീലനത്തിലാണ്. ടീം ഉടൻ പ്രീസീസണായി ദുബൈയിലേക്ക് യാത്രയാകും.
