Headlines

കേരള ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുത്ത് ദുബായിലെ അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ്; എട്ട് മാസത്തിനുള്ളില്‍ ക്ലബ്ബിനെ പൂര്‍ണമായും വാങ്ങും

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിനെ ദുബായ് ആസ്ഥാനമായുള്ള അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് ഏറ്റെടുത്തു. നിയമ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ ആണ് ഏറ്റെടുക്കല്‍ നടപടി വൈകിയതെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ അറിയിച്ചു. എട്ട് മാസത്തിനുള്ളില്‍ ക്ലബ്ബിനെ പൂര്‍ണമായും അല്‍ ഫുര്‍സാന്‍ ഗ്രൂപ്പ് വാങ്ങുമെന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ അറിയിച്ചു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ തുടക്കം വലിയ ആകാംക്ഷയോടെയാണ് കാണുന്നതെന്നും വലിയ കര്‍ത്തവ്യമാണെന്നും ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ പ്രതികരിച്ചു. വിദേശ താരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികള്‍ വ്യക്തമാക്കി….

Read More

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച നാലു മത്സരങ്ങളിൽ നാലും തോറ്റു കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. കേരളം നിലവിൽ അവസാന സ്ഥാനത്താണ്. ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിൽ തരംതാഴ്ത്തൽ ഉണ്ടായതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ എല്ലാം നിർണായക മത്സരങ്ങൾ ആയിരിക്കും. അല്ലെങ്കിൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് കളിക്കാൻ സാധിക്കില്ല.

Read More

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു

കൊച്ചി: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി  സ്വീഡിഷ് കോച്ച് മികേല്‍ സ്റ്റാറെയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഇവാന്‍ വുകോമനോവിചിന്റെ പകരക്കാരനായാണ് സ്വീഡന്‍കാരന്‍ സ്ഥാനമേല്‍ക്കുന്നത്. 2026 വരെയാണ് കരാര്‍ രണ്ട് പതിറ്റാണ്ടായി പരിശീലക രംഗത്തുള്ള പരിചയ സമ്പന്നനാണ് മികേല്‍. വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ പരിശീലിപ്പിച്ചതിന്റെ മികവും പരിശീലകനുണ്ട്. സ്വീഡനിലെ എഐകെ, ഐഎഫ്‌കെ ഗോട്ബര്‍ഗ്, ബികെ ഹകന്‍, ഗ്രീസിലെ പനിയോനിയോസ്, ചൈനീസ് ടീം ഡാലിയന്‍ യിഫാങ്, അമേരിക്കയിലെ സാന്‍ ജോസ് എര്‍ത്ക്വിക്‌സ്, നോര്‍വെ ടീം സാര്‍ബ്‌സ്ബര്‍ഗ്, തായ്‌ലന്‍ഡ് ടീം…

Read More

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈയെ തകര്‍ത്തു; ബ്ലാസ്‌റ്റേഴ്‌സിന് ഉജ്ജ്വല ജയം 

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ എഫ്സി ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേറ്റേഴ്സിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈ എഫ്സിയെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകളും നേടിയത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11-ാം മിനിറ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻകോസും ഇൻജുറി ടൈമിൽ (45+5) ക്വാമ പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിനായി വലകുലുക്കിയത്. ഇടതു പാർശ്വത്തിൽനിന്ന് എതിർതാരത്തെ മറികടന്ന് ബോക്സിനുള്ളിലേക്ക് കടന്ന പെപ്ര നൽകിയ പന്ത് ബാക്ക്…

Read More

ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം; പഞ്ചാബിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പഞ്ചാബ് എഫ് സിയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. പരിക്ക് കാരണം അദ്രിയാൻ ലൂണയും സസ്പെൻഷൻ കാരണം ഇവാൻ ടച്ച് ലൈനിലും ഇല്ലാതിരുന്നിട്ടും അനായാസം വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായി. ഇന്ന് ആദ്യ പകുതിയിൽ അധികം അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഐമനെ വീഴ്ത്തിയതിന് ലഭിച്ച ഒരു പെനാൾട്ടിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ദിമി എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ തന്നെ പതിച്ചു. ദിമിയുടെ…

Read More

ഐ എസ് എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരെ

ഐ എസ് എല്‍ അടുത്ത സീസണ്‍ സെപ്റ്റംബര്‍ 21ന് ആരംഭിക്കും. പുതിയ സീസണ്‍ ഫിക്സ്ചര്‍ ഉടൻ വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണിലെ ഉദ്ഘാടന മത്സരവും കൊച്ചിയില്‍ തന്നെ നടക്കും. ഇത്തവണ ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാകും ആദ്യ മത്സരം. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ സീസണിലെ വിവാദ പ്ലേ ഓഫില്‍ ആയിരുന്നു. ഈ മത്സരത്തോടെ കളി ആരംഭിക്കുന്നത് ആരാധകര്‍ക്ക് ആവേശം നല്‍കും. കഴിഞ്ഞ ഐ എസ് എല്‍…

Read More

കോച്ച് വുക്കോമനോവിച്ച് കൊച്ചിയിലെത്തി; ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി വേറെ ലെവൽ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ കളി ഇനി വേറെ ലെവൽ. ജൂലൈ 27 വ്യാഴാഴ്ച രാവിലെയുള്ള എമിറേറ്റ്സ് വിമാനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കൊച്ചിയിലെത്തി. പ്രീ-സീസൺ ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും കോച്ച് വരാത്തതോടെ ആരാധകർ ആശങ്കയിലായിരുന്നു. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ആരവങ്ങൾ ഒന്നുമില്ലാതെ സെർബിയൻ കോച്ച് കൊച്ചിയിലത്തി. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ചതിനുശേഷം കോച്ച് പിഴയും വിലക്കും നേരിട്ടിരുന്നു. പിന്നാലെ പ്രീ സീസൺ ആരംഭിച്ചിട്ടും കോച്ച് വരാതായതോടെ ആരാധകർ ആശങ്കയിലായി. കളത്തിന് പുറത്തേക്ക് ടീമിനെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial