Headlines

പത്മ പുരസ്‌കാരങ്ങൾക്ക് വെള്ളാപ്പള്ളിയേയും വിഎസിനെയും കേരളം ശുപാർശ ചെയ്തില്ല; കേരളത്തിന്റെ പട്ടികയിൽ മമ്മൂട്ടി മാത്രം

തിരുവനന്തപുരം: പത്മപുരസ്‌കാരങ്ങൾക്കായി കേന്ദ്രത്തിന് കേരള സർക്കാർ സമർപ്പിച്ച ശുപാർശ പട്ടികയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരും കേരളത്തിന്റെ ശുപാർശ പട്ടികയിൽ ഉണ്ടായിരുന്നില്ല. എന്നാൽ, പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ വി എസും വെളളാപ്പള്ളിയും പട്ടികയിൽ ഇടംനേടി. വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷൺ നൽകിയത്.


നടൻ മമ്മൂട്ടിയുടെ പേര് കേരളം നൽകിയ ശുപാർശ പട്ടികയിൽ ഇടം നേടിയിരുന്നു. മമ്മൂട്ടിയെ കഴിഞ്ഞ തവണയും സംസ്ഥാനം പത്മപുരസ്‌കാരത്തിനായി ശുപാർശ ചെയ്തിരുന്നു. ഇത്തവണ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു. വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പുരസ്‌കാരമാണ് ലഭിച്ചത്. മുൻ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷൺ പുരസ്‌കാരവും ലഭിച്ചു.

പത്മശ്രീ പുരസ്‌കാരം ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവർത്തക കൊല്ലക്കൽ ദേവകി അമ്മയ്ക്കും കലാമണ്ഡലം വിമല മേനോനും ലഭിച്ചു. ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി നാരായണന് പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ചു. കൂടാതെ, കുറുമ്പ ഗോത്ര വിഭാഗത്തിലെ നീലഗിരി സ്വദേശി ചിത്രകാരൻ ആർ കൃഷ്ണന് മരണാനന്തര ബഹുമതിയായി പത്മശ്രീ നൽകി. ഇന്ത്യയുടെ പ്രൊപ്പൽഷൻ ടെക്നോളജിയുടെ പിതാവെന്നറിയപ്പെടുന്ന എ ഇ മുത്തുനായകത്തിനും പത്മശ്രീ ലഭിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: