Headlines

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ. ബിഹാറിനെ ഒരിന്നിം​ഗ്സിനും 169 റൺസിനും തോൽപ്പിക്കുവാൻ സച്ചിൻ ബേബിയുടെ സംഘത്തിന് രണ്ട് ദിവസം മാത്രം മതിയായിരുന്നു. ആറ് വർഷത്തിന് ശേഷമാണ് കേരളം രഞ്‍ജി ട്രോഫിയിൽ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. രണ്ട് ഇന്നിം​ഗ്സിലുമായി ജലജ് സക്സേന 10 വിക്കറ്റ് വീഴ്ത്തി. സ്കോർ കേരളം ഒന്നാം ഇന്നിം​ഗ്സിൽ 351. ബിഹാർ ആദ്യ ഇന്നിം​ഗ്സിൽ 64, രണ്ടാം ഇന്നിം​ഗ്സിൽ 118 (ഫോളോ ഓൺ).

നേരത്തെ രണ്ടാം ദിവസം രാവിലെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിലാണ് കേരളം ആദ്യ ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. സൽമാൻ നിസാറിന്റെ ചെറുത്ത് നിൽപ്പ് നീണ്ടപ്പോൾ ആദ്യ ഇന്നിംഗ്സിൽ 351 എന്ന ഭേദപ്പെട്ട സ്കോർ നേടാൻ കേരളത്തിന് കഴിഞ്ഞു. 150 റൺസ് നേടിയാണ് നിസാർ പുറത്തായത്. അവസാന വിക്കറ്റിൽ വൈശാഖ് ചന്ദ്രനുമൊത്ത് 70 റൺസ് കൂട്ടുകെട്ട് ഉയർത്താനും സൽമാൻ നിസാറിന് കഴിഞ്ഞു. സൽമാൻ നിസാറാണ് കളിയിലെ കേമൻ.

ആദ്യ ദിവസം 59 റൺസെടുത്ത ഷോൺ റോജർ, 38 റൺസെടുത്ത അക്ഷയ് ചന്ദ്രൻ, 30 റൺസെടുത്ത എം ഡി നിധീഷ് എന്നിവരും കേരളത്തിനായി നിർണായക സംഭാവന നൽകിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബിഹാറിന് ആദ്യ ഇന്നിംഗ്സിൽ 64 റൺസ് മാത്രമാണ് നേടാനായത്. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റെടുത്തു.

ഒന്നാം ഇന്നിം​ഗ്സിൽ 287 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയതോടെ കേരളം ബിഹാറിനെ ഫോളോ ഓണിന് അയച്ചു. എന്നാൽ രണ്ടാം ഇന്നിംഗ്സിലും ബിഹാർ കനത്ത ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. വെറും 118 റൺസിൽ ബിഹാർ രണ്ടാം ഇന്നിം​ഗ്സിലും ഓൾ ഔട്ടായി. കേരളത്തിനായി ജലജ് സക്സേന അഞ്ചും വിക്കറ്റും ആദിത്യ സർവതെ മൂന്നും വിക്കറ്റും സ്വന്തമാക്കി

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: