100 വരെ എണ്ണാനും ഗുണിക്കാനും ഭേദം കേരളം, രാജ്യത്ത് ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 55% പേര്‍ക്കു മാത്രം, ദേശീയ വിദ്യാഭ്യാസ നിലവാര സര്‍വേ



രാജ്യത്തെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ മുകളിലേയ്ക്കും താഴേയ്ക്കും കൃത്യമായി എണ്ണാന്‍ സാധിക്കുന്നത് 55% പേര്‍ക്ക് മാത്രം. ആറാം ക്ലാസിലെ കുട്ടികളില്‍ 10 വരെയുള്ള ഗുണനപ്പട്ടിക അറിയാവുന്നത് 53% ശതമാനം വിദ്യാര്‍ഥികള്‍ക്കാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേരളത്തിലെ മൂന്നാം ക്ലാസ് കുട്ടികളില്‍ 99 വരെ താഴേയ്ക്കും മുകളിലേയ്ക്കും എണ്ണാന്‍ അറിയാവുന്നത് 72% ശതമാനം കുട്ടികള്‍ക്കാണ്. ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 64% പേര്‍ക്കുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍സിഇആര്‍ടിയുടെ കീഴിലുള്ള നിലവാര നിര്‍ണയ ഏജന്‍സിയായ പരഖിന്റെ (പെര്‍ഫോമന്‍സ് അസസ്‌മെന്റ്, റിവ്യൂ ആന്റ് അനാലിസിസ് ഓഫ് നോളജ് ഫോര്‍ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ്) നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷമാണ് എന്‍എഎസ് (നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ) നടന്നത്. രാജ്യത്തെ 74,229 സ്‌കൂളുകളിലെ 3,6,9 ക്ലാസുകളിലെ 21.15 ലക്ഷം വിദ്യാര്‍ഥികളാണ് പരഖ് രാഷ്ട്രീയ സര്‍വേക്ഷന്‍ പരീക്ഷയില്‍ ഭാഗമായത്.

9ാം ക്ലാസില്‍ ശതമാനം കൃത്യമായി ഉപയോഗിക്കാന്‍ അറിയാവുന്നത് ദേശീയ തലത്തില്‍ 28% വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ്. കേരളത്തില്‍ ഇത് 31% ഉം. കേരളത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളില്‍ പരിസ്ഥിതി, കാലാവസ്ഥ, മണ്ണിന്റെ രൂപപ്പെടല്‍, നദികളുടെ ഒഴുക്ക് തുടങ്ങിയ പരിസ്ഥിതി പ്രതിഭാസങ്ങളെക്കുറിച്ച് കൃത്യമായി അറിയാവുന്നത് 46% വിദ്യാര്‍ഥികള്‍ക്കു മാത്രമാണ്. ദേശീയ തലത്തില്‍ ഇത് 33% ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: