സ്കൂളുകളില്‍ കുട്ടികളെ വിളമ്പുകാരാക്കേണ്ട; പണിയുമെടുപ്പിക്കേണ്ട: വിലക്കുമായി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം : സ്കൂൾ പരിപാടികളിൽ വിദ്യാർത്ഥികളെ പണിക്കാരാക്കിയാൽ അദ്ധ്യാപകർക്ക് പണി കിട്ടും. ഭക്ഷണം വിളമ്പാനും മറ്റ് സേവന പ്രവർത്തനങ്ങൾക്കും വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത് വിലക്കി സംസ്ഥാന സർക്കാർ. ലംഘിച്ചാൽ അദ്ധ്യാപകർക്കെതിരെയും ഹെഡ്മാസ്റ്റർക്കെതിരെയും അച്ചടക്ക നടപടിയെടുക്കും. കുട്ടികളുടെ അന്തസിനും അവകാശങ്ങൾക്കും വിരുദ്ധമായ പ്രവണതയാണിതെന്നും ആത്മാഭിമാനത്തെ ബാധിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.അൺ എയ്ഡഡ് ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും വിലക്ക് ബാധകമാണ്. വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.വാർഷിക ആഘോഷങ്ങൾ, ഔദ്യോഗിക ചടങ്ങുകൾ, യാത്രഅയപ്പ് സമ്മേളനങ്ങൾ, വിവിധ ആഘോഷ പരിപാടികൾ എന്നിവയിൽ…

