തിരുവനന്തപുരത്ത് സ്കൂ‌ൾ കെട്ടിടം തകർന്നുവീണു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂ‌ൾ കെട്ടിടം തകർന്നുവീണു. അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിൻറെ ഓഫീസ് മുറിയാണ് തകർന്നത്. കുട്ടികളും അധ്യാപകരും ഇറങ്ങിയശേഷം വൈകീട്ട് ആറുമണിയോടെയാണ് അപകടം. അതിനാൽ ആളപായമുണ്ടായില്ല.

എസ്എസ്എയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇതെന്ന് അധികൃതർ പറയുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും ഇളകി മേൽക്കൂര തകർന്ന് വീണ നിലയിലാണ്. നഗരസഭാ അധികൃതരും ഫയർഫോഴ്സും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: