Headlines

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2024ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭവന പുരസ്ക‌ാരവും കെ വി രാമകൃഷഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും ലഭിച്ചു. അമ്പതിനായിരം രൂപയും രണ്ടു പവൻ സ്വർണ്ണപ്പതക്കവും പ്രശസ്‌തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

മികച്ച നോവലായി ജി.ആർ.ഇന്ദുഗോപന്റെ ‘ആനോ’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കവിതാ ഗ്രന്ഥമായി അനിത തമ്പിയുടെ ‘മുരിങ്ങ വാഴ കറിവേപ്പ്’ എന്ന കൃതിയും മികച്ച ചെറുകഥയായി വി.ഷിനിലാലിന്റെ ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’യും തിരഞ്ഞെടുത്തു. എൻഡോവ്മെന്റ് അവാർഡുകളിൽ ഉപന്യാസത്തിനുള്ള സി.ബി.കുമാർ അവാർഡ് ‘പൂക്കളുടെ പുസ്തകം’ എഴുതിയ എം.സ്വരാജിനാണ്.

പി കെ എൻ പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം എം നാരായണൻ, ടി കെ ഗംഗാധരൻ, കെ ഇ എൻ, മല്ലികാ യൂനിസ് എന്നിവർക്ക് സമഗ്രസംഭാവന പുരസ്ക്‌കാരം ലഭിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച 70 പിന്നിട്ട എഴുത്തുകാർക്കാണ് പുരസ്ക‌ാരം.

മികച്ച നാടകമായി ശശിധരൻ നടുവിൽ എഴുതിയ ‘പിത്തളശലഭം’, ജീവചരിത്രം/ആത്മകഥയായി ഡോ. കെ.രാജശേഖരൻ നായറുടെ ഞാൻ എന്ന ഭാവം, മികച്ച യാത്രാ വിവരണമായി കെ.ആർ.അജയൻ എഴുതിയ ‘ആരോഹണം ഹിമാലയം’ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. ബാലസാഹിത്യം വിഭാഗത്തിൽ ഇ.എൻ.ഷീജ രചിച്ച ‘അമ്മമണമുള്ള കനിവുകൾ’, വിവർത്തന സാഹിത്യ വിഭാഗത്തിൽ ചിഞ്ജു പ്രകാശിന്റെ ‘എന്റെ രാജ്യം എന്റെ ശരീരം’ ഹാസ്യ സാഹിത്യ വിഭാഗത്തിൽ നിരഞ്ജന്റെ ‘കേരളത്തിന്റെ മൈദാത്മകത’ സാഹിത്യ വിമർശന വിഭാഗത്തിൽ ജി.ദിലീപന്റെ ‘രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങൾ’ എന്നിവ പുരസ്‌കാരം നേടി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരങ്ങൾ.

മറ്റ് അവാർഡുകൾ

കവിത- അനിത തമ്പി (മുരിങ്ങ വാഴ കറിവേപ്പ്)

നോവൽ- ജി ആർ ഇന്ദുഗോപൻ (ആനോ)

ചെറുകഥ- വി ഷിനിലാൽ (ഗരിസപ്പാ

അരുവി അഥവാ ഒരു ജലയാത്ര)

നാടകം- ശശിധരൻ നടുവിൽ (പിത്തളശലഭം)

സാഹിത്യവിമർശനം- ജി ദിലീപൻ (രാമായണത്തിൻ്റെ ചരിത്രസഞ്ചാരങ്ങൾ)

വൈജ്ഞാനിക സാഹിത്യം- പി ദീപക് (നിർമ്മിതബുദ്ധികാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം)

ജീവചരിത്രം/ആത്മകഥ- ഡോ. കെ രാജശേഖരൻ നായർ (ഞാൻ എന്ന ഭാവം)

വിവർത്തനം- ചിഞ്ജു പ്രകാശ് (എന്റെ രാജ്യം എന്റെ ശരീരം- ജിയോ കോൻഡ ബെല്ലി)

ബാലസാഹിത്യം- ഇ എൻ ഷീജ (അമ്മമണമുള്ള കനിവുകൾ)

ഹാസസാഹിത്യം- നിരഞ്ജൻ (കേരളത്തിൻ്റെ മൈദാത്മകത)

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: