കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്); അപേക്ഷ സമർപ്പണം മേയ് അഞ്ചു വരെ നീട്ടി

തിരുവനന്തപുരം: 2024-ലെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെടിഇടി) പ​രീ​ക്ഷക്കായി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സമയപരിധി നീട്ടി. അവസാന തീയതി മെയ് രണ്ട് ആയിരുന്നു. എന്നാൽ അതിപ്പോൾ അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി. പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കാൻ അധ്യാപകരുടെ യോ​ഗ്യത നിർണയിക്കുന്ന പരീക്ഷയാണ് കെ–ടെറ്റ്.

കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് ആറു മുതൽ ഒമ്പതു വരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ CANDIDATE LOGIN – ൽ ലഭ്യമാകുമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: