Headlines

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്,
സുപ്രിംകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നടപടി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. നിലവില്‍ സര്‍വീസിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അധ്യാപകരും പരീക്ഷ പാസാകണമെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഇതിനെതിരായ പുനഃപരിശോധന ഹരജികള്‍ തള്ളുകയും ചെയ്തിരുന്നു. കെ-ടെറ്റ് യോഗ്യതയില്ലാതെ പ്രമോഷന്‍ നേടിയവരെ മാതൃതസ്തികയിലേക്ക് തിരിച്ചയക്കണമെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ശേഷം നിയമനം ലഭിച്ചവര്‍ക്ക് ഉത്തരവ് ബാധകം. കഴിഞ്ഞവര്‍ഷം…

Read More

കെ-ടെറ്റ്: മാര്‍ച്ച്‌ 21 വരെ അപേക്ഷിക്കാം

              കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പുതിയ ഉത്തരവ് പ്രകാരം കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച്‌ 21 വരെയാക്കി. ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിയാണ് നീട്ടിയത്. മാർച്ച്‌ 16 വരെ യായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അതാണ് 21 വരെ ഇപ്പോള്‍ നീട്ടിയിരിക്കുന്നത്. കൂടുതല്‍ ഉദ്യോഗാർത്ഥികള്‍ക്ക് പരീക്ഷ എഴുതാൻ ഇതിലൂടെ അവസരം ഉണ്ടാകും. പുതിയ ഉത്തരവ് പ്രകാരം, നിലവില്‍ ജോലി ചെയ്യുന്ന സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ പ്രമോഷൻ ലഭിക്കേണ്ട…

Read More

കെ-ടെറ്റ്: ഡിസംബർ 30 വരെ അപേക്ഷിക്കാം

     തിരുവനന്തപുരം : കെ-ടെറ്റ് അധ്യാപക യോഗ്യത പരീക്ഷയ്ക്ക് https://ktet.kerala.gov.in വഴി ഡിസംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുളള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

Read More

കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്); അപേക്ഷ സമർപ്പണം മേയ് അഞ്ചു വരെ നീട്ടി

തിരുവനന്തപുരം: 2024-ലെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെടിഇടി) പ​രീ​ക്ഷക്കായി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സമയപരിധി നീട്ടി. അവസാന തീയതി മെയ് രണ്ട് ആയിരുന്നു. എന്നാൽ അതിപ്പോൾ അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി. പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കാൻ അധ്യാപകരുടെ യോ​ഗ്യത നിർണയിക്കുന്ന പരീക്ഷയാണ് കെ–ടെറ്റ്. കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്. അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് ആറു മുതൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial