കേരള സര്‍വകലാശാല കലോത്സവം ‘ഇന്‍തിഫാദ’ വിവാദത്തില്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി




കൊച്ചി: കേരള സര്‍വകലാശാല കലോത്സവ പേരായ ‘ഇന്‍തിഫാദ’ വിവാദത്തില്‍. ‘ഇന്‍തിഫാദ’ എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പലസ്തീന്‍-ഇസ്രായേല്‍ യുദ്ധവുമായി ബന്ധപ്പെട്ട് കിടക്കുന്ന പേരാണിതെന്നും മാറ്റണമെന്നുമാവശ്യപ്പെട്ട് കൊല്ലം സ്വദേശി എ എസ് ആഷിഷ് ആണ് ഹര്‍ജി നല്‍കിയത്. പരാതിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍വ്വകലാശാലക്കും നോട്ടീസ് അയച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യമാണ് ഉദ്ദേശിച്ചതെന്നാണ് യൂണിയന്റെ നിലപാട്.


കേരള സര്‍വകലാശാല കലോത്സവം ‘ഇന്‍തിഫാദ’ വിവാദത്തില്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

7 മുതല്‍ 11 വരെ നടക്കുന്ന കേരള സര്‍വ്വകലാശാല കലോത്സവത്തിനാണ് ‘ഇന്‍തിഫാദ’ എന്ന പേരിട്ടത്. അറബി പദമായ ‘ഇന്‍തിഫാദ’ക്ക് തീവ്രവാദവുമായും പലസ്തീന്‍-ഇസ്രയേല്‍ യുദ്ധവുമായും ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം. കലോത്സവത്തിന് ഈ പേര് നല്‍കരുതെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: