Headlines

കേരള സർവകലാശാല യൂണിയൻ ഉദ്ഘാടനം ചെയ്തു.

കൊല്ലം :കേരള സർവകലാശാല യൂണിയൻ 2022-23 വർഷത്തെ പ്രവർത്തന ഉദ്ഘാടനം കൊല്ലം എസ് എൻ കോളേജിൽ ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു. കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി മീനാക്ഷി സ്വാഗതം പറഞ്ഞു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ശ്രീ ജി മുരളീധരൻ ,ശ്രീ എസ് ജയൻ, കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ.കെ എസ് അനിൽകുമാർ, കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസ് ഡയറക്ടർ ശ്രീ സിദ്ദിഖ്, സെനെറ്റ് അംഗങ്ങളായ ശ്രീ പ്രമോദ്, ശ്രീ യു അധീഷ്, ശ്രീ ആസിഫ്, ശ്രീമതി ദേവിക, എസ് എൻ കോളേജ് പ്രിൻസിപ്പൽ ശ്രീ എസ് ബി മനോജ്, എസ് എൻ കോളേജ് യൂണിയൻ ചെയർമാൻ ശ്രീ വൈഭവ് എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു. യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർപേഴ്സൺ ഗെയിറ്റി ഗ്രേറ്റൽ യോഗത്തിന് നന്ദി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: