Headlines

പേട്ടയിലെ തട്ടിക്കൊണ്ടുപോകൽ; പ്രതി മുൻപ് പോക്സോ കേസിൽ പ്രതിയായ ആൾ

പേട്ട : തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി മുൻപ് പോക്സോ കേസിൽ പ്രതിയായ ആൾ. 2022ൽ ഇയാളെ അയിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. ആർപിഎഫിൻ്റെ പിടിച്ചുപറിക്കേസിലും ഇയാൾ പ്രതിയാണ്.

ഹസൻ കുട്ടി എന്നാണ് പ്രതിയുടെ പേര്. പേട്ടയിൽ നിന്നും ഇയാൾ കുട്ടിയെ തട്ടികൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തിനാണെന്ന്
പൊലീസ് സ്ഥിരീകരിച്ചു.

കൊല്ലത്തുനിന്നാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. പിടിയിലായത് അലഞ്ഞു തിരിഞ്ഞു നടന്ന ആളാണ് എന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകലിൽ ബന്ധുക്കൾക്ക് പങ്കില്ലെന്നും പൊലീസ് അറിയിച്ചു.

ഫെബ്രുവരി 19നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അന്ന് തന്നെ കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്ന് കുട്ടിയെ കിട്ടി. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടി. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ മൂന്ന് ടീമുകൾ ആയി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ മാതാവിനെ സംഭവസ്ഥലത്ത് എത്തിച്ചു പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടു വയസ്സുകാരി മേരിയുടെ സഹോദരന്റെ മൊഴി അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: