യുവാവ് ഫ്ലാറ്റിൽ ജീവനൊ‌ടുക്കിയ നിലയിൽ

കോഴിക്കോട്: യുവാവ് ഫ്ലാറ്റിൽ ജീവനൊ‌ടുക്കിയ നിലയിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. പൂനൂർ പെരിങ്ങളം സ്വദേശി സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ ജനൽ കമ്പനിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നി​ഗമനം. സഞ്ജയ് ഇന്നലെ രാത്രിയിൽ ഭാര്യയുമായി കലഹമുണ്ടായിരുന്നതായി വിവരമുണ്ട്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: