ആമ്പല്ലൂർ :ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധിസ്മരണകളെ ആയുധമാക്കാം”എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി മഹാത്മാ ഗാന്ധിയുടെ എഴുപത്തിയേഴാം രക്തസാക്ഷി ദിനത്തിൽ മണ്ണംപ്പേട്ടയിൽ സംഘടിപ്പിച്ച രക്തസാക്ഷ്യം ക്യാമ്പയിൻ എഐവൈഎഫ് സംസ്ഥാന ജോ-സെക്രട്ടറി കെ.കെ.സമദ് ഉദ്ഘാടനം ചെയ്തു.
ഗാന്ധി ഘാതകരായ ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപി തങ്ങളുടെ ഭരണകാലയളവിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയെയും, ജനാധിപത്യത്തെയും, ഫെഡറലിസത്തെയും നിരന്തരം കടന്നാക്രമിക്കുന്ന സമീപനവുമായി മുന്നോട്ടുപോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എ.ഐ.വൈഎഫ് സംസ്ഥാന കമ്മറ്റി അംഗം വി.കെ.വിനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.എസ്.എഫ് കേന്ദ്ര കമ്മറ്റി അംഗം അലൻ പോൾ വർഗ്ഗീസ്, സി പി ഐ പുതുക്കാട് മണ്ഡലം സെക്രട്ടറി പി.കെ. ശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ, സി.യു.പ്രിയൻ, പി എം നിക്സൺ, ടി.കെ. ഗോപി,എം.എ.ജോയ്, വി.ആർ. സുരേഷ്, കേരള മഹിളാ സംഘം മണ്ഡലം സെക്രട്ടറി രാജി രാജൻ, എ.ഐ.വൈഎഫ് ജില്ലാ കമ്മറ്റി അംഗം രാജലക്ഷമി, സി പി ഐ അളഗപ്പനഗർ ഈസറ്റ് വെസ്റ്റ് ലോക്കൽ സെക്രട്ടറിമാരായ വി.കെ. അനീഷ് , കെ.ആർ അനൂപ് എന്നിവർ സംസാരിച്ചു. എ.ഐ.വൈഎഫ് മണ്ഡലം സെക്രട്ടറി വി.എൻ.അനീഷ് സ്വാഗതവും മണ്ഡലം പ്രസിഡന്റ് വി.ആർ.രെബീഷ് നന്ദിയും പറഞ്ഞു.
